Friday, February 27, 2009

അള്ളാ ഉമ്മാ തംബോല !!!!!!!!

അങ്ങനെ എഞ്ചിനീയറിങ് അവസാന വര്‍ഷം പ്രൊജക്റ്റ്‌ ചെയ്യാന്‍ ഞങ്ങള്‍ എല്ലാരും ഏറണാകുളം പോകാന്‍ തീരുമാനിച്ചു ..

പ്രൊജക്റ്റ്‌ ചെയ്യ്തത് ഇന്നും എന്താന്നെന്നു എനിക്കോ ജെഷിക്കോ ഓര്‍മയില്ല, കാരണം അമേരിക്കയിലെ ഏതോ സായിപ്പു പയ്യന്‍ ഇന്‍റര്‍നെറ്റില്‍ പബ്ലിഷ് ചെയ്ത എന്തോ ഒരു ക്ണാപ്പ് സാധനം ആണ് ഞങ്ങള്‍ വിജയകരമായി പൊക്കിയത് ( അവസാനം ഏതോ ഒരു സാമ ദ്രോഹി ഈ സംഭവം സാറിനോട് പറയുകയും അയാള്‍ ഞങ്ങളെ പൊളിച്ചു അടുക്കുകയും ചെയ്തു ..

അന്നൊരു ശനി ആഴ്ച.ഞങ്ങള്‍ എല്ലാം റൂമില്‍ ഇരുന്നു ചുമ്മാ കത്തി വെക്കുകയാ .ആകെ അന്ന് നരിക്ക് മാത്രമേ മൊബൈല്‍ ഫോണ്‍ ഉള്ളൂ (കാലം 2005).കോഴിയാണ് പറഞ്ഞത് " നരീ നിന്‍റെ ബാലന്‍സ് ഒരു പാട് ഉണ്ടല്ലോ വല്ല പെണ്പിള്ളരേം വിളിക്കെടാ എയര്‍ടെല്‍ ടൂ എയര്‍ടെല്‍ ഫ്രീയും അല്ലേ ?".
നരിയെ പെണ്ണിന്റെ അച്ഛന്‍ എന്ന് പറഞ്ഞു പിള്ളേര്‍ 1 രൂപ കോയിന്‍ ഇട്ടു വിളിച്ചു പേടിപ്പിക്കുകയും പെടുപ്പിക്കുകയും ചെയ്ത ശേഷം അവന്‍ കൊന്നാലും പെണ്ണിനെ വിളിക്കാന്‍ ഫോണ്‍ തരില്ല..
അപ്പോഴാണ് ജൌസി യുടെ കസിന്‍ ഷമാസിനെ (നമ്മുടെ താരം ) വിളിക്കാനുള്ള ഐഡിയ പക്രു പറഞ്ഞത്.

: 9846........8 " ഇസ് ദിസ് മിസ്റ്റര്‍ ഷമാസ് സ്പീകിംഗ്‌ ?? "

അങ്ങേ തലക്കല്‍ പന്തം കണ്ട പെരുച്ചാഴി കോഴി കാലു തൊണ്ടയില്‍ കുടുങ്ങിയത് പോലെ ഒരു മറുപടി "അ...ആ ...അതെ ....ഇത് ഞമ്മളാണ് ... "

"ഓക്കേ മിസ്റ്റര്‍ ഷമാസ് വി ആര്‍ കാല്ലിംഗ് ഫ്രം മലയാള മനോരമ, യു ആര്‍ ഔവ്വര്‍ ലക്കി വിന്നര്‍ ഓഫ് ദ ഡേ..................".മുഴുമിപ്പിച്ചില്ല ആ ശബ്ദം വീണ്ടും ....

"ഇങ്ങള്‍ മലയാളത്തില്‍ ഒന്ന് പറഞ്ഞാല് ...ഞമ്മക്ക്‌ ഇങ്ങളെ ഇംഗ്ലീഷ് നോ നോ...."

അപ്പൊ സംഗതി എല്ക്കുനുണ്ട്‌..ഞാന്‍ ലൌഡ് സ്പീക്കര്‍ ഓണാക്കി ...
" അതായതു താങ്കള്‍ മനോരമയുടെ തംബോലയില്‍ നിന്നും ഒരു ഗിഫ്റ്റ് നേടിയിരിക്കുന്നു .രണ്ടു പവന്‍ ഗോള്‍ഡ് ചെയിന്‍ ."

അള്ളാ ..ഉമ്മാ ഞമ്മക്ക്‌ സമ്മാനം ..സമ്മാനം

ഹലോ സര്‍ പ്ലീസ് ഡോണ്ട് ബി എക്സിട്ടെദ് ..നിങ്ങള്‍ ഞങ്ങളുടെ താണയ്കുള്ള ഓഫീസില്‍ എത്രയും പെട്ടെന്ന് വരണം.
"ഇതാ ഞമ്മള്‍ 5 മിനിറ്റ് കൊണ്ട് എത്താം "


ഹലോ ഹലോ സര്‍ ബട്ട് ഞങ്ങള്‍ക്ക് പ്രൂഫ് വേണമല്ലോ ..താങ്കള്‍ ആന്നു ഷമാസ് എന്നതിന് ...താങ്കളുടെ agent ഇന്‍റെ കയ്യില്‍ നിന്നും ഒരു സാക്ഷ്യ പത്രം ,പിന്നെ sslc ബുക്കിന്റെ ഫോട്ടോ സ്ടാറ്റ്..ഇത് രണ്ടും മസ്റ്റ് ആണ് ...

ഫോണ്‍ കട്ട് ചെയ്തു ...രണ്ടു മിനിട്ടായില്ല തിരിച്ചു കാള്‍!!!

അതെ ശബ്ദം .." agent ഓയന്‍ ഈടില്ല ..ഏടയോ പോയിട്ട ഉള്ളേ....പിന്നെ sslc സെര്തിപികറ്റ് അതില്ല എന്താ ഇപ്പൊ ചെയ്യാ.. "

ഓക്കേ റേഷന്‍ കാര്‍ഡ് വില്‍ ബി ഫൈന്‍..പക്ഷെ താങ്കള്‍ പേപ്പര്‍ വാങ്ങാരുണ്ടെന്ന് എന്താ തെളിവ് സൊ ഡൂ വ്ണ്‍് തിംഗ് ഒരു മാസത്തെ പേപ്പര്‍ മുഴുവന്‍ അടുക്കി എടുത്തു കൊണ്ട് വരണം. .

വീണ്ടും അഞ്ചു മിനിറ്റ് ആയില്ല കാള്‍ വന്നു "സണ്‍‌ഡേ സപ്പ്ലിമെന്റ്റ് ഒരു ഷീട്ടില്ല ..ബാക്കി എല്ലും ഇണ്ട്....."
"എല്ലാം താങ്കളുടെ വീട്ടിലെ പേപ്പര്‍ തന്നെ ആയിരിക്കണം ഇല്ലേല്‍ താങ്കള്‍ അയോഗ്യനാകും ..സൊ എല്ലാ പേപ്പര്‍ഇലും നിങ്ങളുടെ ഒപ്പ് ഇടണം അതാണ് നിയമം ".

( പഹയന്‍ ഒപ്പിട്ടു ഒപ്പിട്ടു പണ്ടാരമടങ്ങി കാണും ).

അങ്ങനെ നമ്മുടെ കഥാ നായകന്‍ പേപ്പര്‍ ഷീറ്റ് മടക്കി അടുക്കി വച്ചത് 10-30 എണ്ണം ,റേഷന്‍ കാര്‍ഡ്‌ ഫോട്ടോ കോപ്പി 2 എണ്ണം, ഉപ്പ്‌ പാകത്തിന് , എണ്ണ( ബൈക്കിനു ) ആവശ്യത്തിലധികം ...ഇത്യാദി സാധനങ്ങളുമായി പുറപ്പെട്ടു...

ഇനി വായനക്കാരുടെ സൌകര്യാര്‍ത്ഥം ഇഷ്ടമുള്ള ക്ലൈമാക്സ് തിരഞ്ഞെടുത്തു വായിക്കാം .

:ക്ലൈമാക്സ് ഒന്ന് :ഇങ്ങനെ ഹനുമാന്‍റെ ലങ്കാ ദഹനം സ്റ്റൈലില്‍ പോയ 'ടിയാനെ' ജീവനക്കാര്‍ തലോടി വിട്ടു .........

ക്ലൈമാക്സ് രണ്ട്: ആ പാവം "സമ്മാന ജേതാവിന് "പത്രം ഓഫീസില്‍ പോകുന്ന വഴിയില്‍ വീണ്ടും ഒരു ഫോണ്‍ കാള്‍ കിട്ടുകയും ചില ടെക്നിക്കല്‍ റീസണ്‍ കാരണം വിജയിയുടെ അഡ്രസ്സ് മാറി പോയതാണെന്നും വിവരം കിട്ടി ( ബാക്ക് ഗ്രൌണ്ട് മ്യൂസിക് ശോകം ...കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടി...........) .

ഇതിലെ കഥാപാത്രം തികച്ചും സാങ്കല്‍പികം ആണോ ??????ഷമാസ് പറയട്ടെ

5 comments:

abhi said...

അളിയാ കലക്കി !!

ക്ലൈമാക്സ് 3 : ഷമാസ് നിങ്ങളെ വന്നു തലോടി !!

ഇതും കൂടി !!

Rijz Vivaan said...

ഷമാസ് ഗള്‍ഫില്‍ ആണെന്നാ പുതിയ രഹസ്യ വിവരം ....

saju john said...

ഹഹഹ.............

നന്നായി രസിച്ചു...........

ഇത്തരം....കുരുത്തകേടുകള്‍ വായിക്കാന്‍ തന്നെ ഒരു രസമുണ്ട്.........നല്ല വികൃതിത്തരങ്ങള്‍ പോരട്ടെ

Unknown said...

Kollam.... iniyum ithupolathe undel poratte

Unknown said...

ഇതിന്റെ ബാക്കി ആയിട്ടാണോ അന്ന് മറ്റവളെ എഫ് എം എന്ന് പറഞ്ഞു വിളിച്ചത് ? :)