ബെഞ്ച് എന്ന് കേട്ടാല്‍ നമ്മള് സ്കൂളിലോ കോളേജിലോ ഇരുന്ന ബെന്ച്ചന്നെന്നു വിചാരിക്കല്ലേ ,,,,
ബെഞ്ച് എന്ന് വച്ചാ ഷാരൂഖ് ഖാന്റെ 'ഓം ശാന്തി ഓം' പ്രകടനം കണ്ടു നമ്മുടെ മലയാളി പയ്യന്മാരും ചേട്ടന്മാരും '6 പായ്ക്ക് ആബ്സ്' ചുളുവില്‍ രണ്ടു പായ്ക്ക് മോഡേണ്‍ ബ്രെദ്ധും ഒന്നര ഗ്ലാസ് മില്‍മ പാലും .......
......... ജിമ്മില്‍ ഒരു പത്തു മിനിട്ട് ശരീരം അനക്കാതെ വ്യായാമവും ചെയ്തു ഉണ്ടാക്കാന്‍ തുനിഞ്ഞെറങ്ങി അവസാനം ഫാമിലി പാക്കിലും നില്കാതെ ജമ്പോ പായ്ക്ക് ബിരിയാണി പോലെ കാണുന്നോരൊക്കെ "അയ്യോ ഇതെന്നാടാ എട്ടാം മാസം പോലെ അയല്ലോടാ വയറെന്നു" പറയുമ്പോ ജിമ്മിലെ ബെഞ്ചിനെ കുഴപ്പം പറേണ ബെഞ്ചും അല്ല..(പിന്നെ ???)
കേരള ദേശത്തും ഇന്ത്യ മഹാ രാജ്യത്തും അങ്ങിങ്ങായി ചിതറി കിടക്കുന്ന ബി ടെക് പിള്ളേര് ഗുരു കാരണവന്മാരുടെ കൃപ കൊണ്ടു അത്ട്യവശ്യം സപ്പളി(ഒരു പത്തു പതിനഞ്ഞെണ്ണം) അടിച്ചും അവസാനം 60 ശതമാനം മാര്‍ക്ക് എന്ന ലക്ഷ്യം അതീവ സാഹസികമായി നേടിയെടുതും ഒപ്പിച്ച സോഫ്റ്റ്വെയര് കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു ......
............പണിയും കുഞ്ഞുകുട്ടി പരധേനങ്ങളും ഇല്ലാതെ (സോറി എല്ലാ മാസവും 1 തീയതി ശമ്പളം വാങ്ങുന്ന പണി ഉണ്ടേ) കമ്പനി ചെലവില്‍ ചായയും കാപ്പിയും വേണമെങ്ങില്‍ പാലും ..ഹായ്..ഹായ്..(ജ്യൂസ് കാശു മുടക്കി കുടിക്കണേ...ഇപ്പോ പണ്ടത്തെ പോലെ ആന്നോ fruits എല്ലാം വിഷമയമല്ലേ അത് കൊണ്ട കുടിക്കാതെ അല്ലാതെ പിശുക്കു കൊണ്ടൊന്നുമല്ല ട്ടോ.... ) കണ്ട ഉത്ടരൈന്ത്യന് പെണ്പിള്ളാരെ നോക്കി വെള്ളമിരക്കിയും, കണ്ട തെലുങ്ങന്മാരുടെ വായിലെ മലയാളത്തില്‍ പറയാന്‍ കൊള്ളാത്ത (ഹെഇ അത്രയ്ക് മോശം അന്ണോ??) വാക്കുകളും കേട്ട്,.......
............... പ്രോക്സി സൈറ്റില്‍ കുടെ യാഹുവും ഓര്‍കുട്ടും കേരള ദേശത്തിലെ നാനാജാതി പത്രങ്ങളും ചരമ കോളം അടക്കം അരിച്ചു പെറിക്കിയും എന്നിട്ടും സമയം തീരാതിരിക്കുമ്പോള് ബ്ലോഗന് എഴുതിയും വായിച്ചും അന്തിച്ചും കുന്തിച്ചും വിളയാടുന്ന എ സി യുടെ കുളിരില്‍ മരുവുന്ന ഒരു സ്ഥലം.