Wednesday, February 24, 2016

SEZ - അതിക്രമം - ചായ!!!



പതിവ് പോലെ പണി ഒന്നും ഇല്ലാതെ, തേഞ്ഞു പോകുമോ എന്നറിയാനായി keyboard ഇൽ 'മാന്തി' കൊണ്ടിരിക്കുന്ന നേരത്ത് ഒരു പൂതി ! ചായ കുടിക്കണം...

                   ഓഫീസിന്നു ഓസിനു കിട്ടുന്ന ചായയും ,ഹിന്ദിക്കാരൻ നാട്ടിലെ വൈദ്യര് ഔൺസ് ഗ്ലാസിൽ എന്നപോലെ ഒഴിച്ച് ഉണ്ടാകുന്ന ചായയും പഥിയം ഇല്ലാത്തതിനാൽ     മനസ്സ് മടുത്തു ഇരിക്കുമ്പോൾ , കുളിര് മഴയായി, രണ്ടു വശത്തും തണൽ മരങ്ങൾ  കിന്നാരം പറയുന്ന, താറിട്ട വീഥിയുടെ അങ്ങേ പുറത്തെ കാന്റീനിൽ ചൂട് പറക്കുന്ന ചായ  മാടി വിളിച്ചു.

മോനിട്ടരിന്റെ സൈഡിൽ വെച്ച ക്രൂശിതനായ കര്ത്താവിന്റെ ഫോട്ടോ ഫ്രെമിൽ നിന്നും ഇടത്തേക്കും വലത്തേക്കും പാൻ ചെയ്തു നോക്കിയപ്പോൾ സഹ'മാന്തുകാർ'  കീ ബോർഡിനെ ഉപദ്രവിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു.

ഇടതനും വലതനും ഞാനും SEZ ന്റെ കവാടത്തിനു അരികിലേക്ക് നടന്നു. പടവുകൾ കയറുമ്പോഴേക്കും ഒരു കൈ തടഞ്ഞു ! രാജ ഭ്രിത്യൻ ...

'എങ്ങോട്ടാണ്?'
'പ്രവേശന അനുമതിയുടെ സാക്ഷ്യ പത്രം കാണിക്കിൻ'

നാലാം ക്ലാസ്സ്‌ ഓണ പരീക്ഷക്ക്‌ trigonometry ചോദ്യ പേപ്പർ കണ്ട കണക്കെ ഇടതനും വലതനും തല ചൊറിഞ്ഞു.

അഹങ്ഗാരത്തോടെ- 'പണ കിഴിയിൽ ' നിന്നും ഞാൻ പ്രവേശന അനുമതി നീട്ടി.

അത്രയെ ഓർമയുള്ളൂ.. രാജ ഭ്രിത്യൻമാര് ചുറ്റും നിരന്നു ..

'വരിൻ രാജാവിനെ കാണ്ക !'

ഒരു രാജ്യ ദ്രോഹ കുറ്റവും ചെയ്തിട്ടില്ല എന്ന് പറഞ്ഞിട്ടും ആരും കേള്കുന്നില്ല .കയറി ചെല്ലുന്തോറും വലുതായി കൊണ്ടിരിക്കുന്ന ആ ഓഫീസി മുറിയിലേക്ക് ഞാൻ നടത്ത പെട്ടു. ചുറ്റിലും ദ്രവിച്ചു തുടങ്ങുന്ന ഫയൽ  ഉകളിൽ നിന്നും അഴിമതി മണക്കുന്നുണ്ടോ?

 ഭ്രിത്യൻ എന്തോ മന്ത്രിച്ചപ്പോൾ രാജാവ്‌ ആരാഞ്ഞു.

'ആരാണ് ? എന്തിനു അനുവാദം ഇല്ലാതെ കയറി?'

'ഒരു പാവം പ്രജ ...ചായ കുടിക്കാൻ കയറി '


ക്ഷുഭിതൻ ആയ രാജാവ് എന്റെ പ്രവേശന അനുമതി കണ്ടു കെട്ടി ..

'ഇവൻ അതിക്രമി ! നിയമത്തിന്റെ നിഷേധി !'
'അനുമതി ഒരാഴ്ച മുന്നേ കഴിഞ്ഞിരികുന്നു '
'ഈ കൺ കണ്ട economic സോൺ തകർക്കൽ അല്ല ഈ ഏഴ യുടെ ലക്‌ഷ്യം എന്ന് എന്ത് തെളിവ് ?'

വെളിവില്ലാത്ത ആ ചോദ്യങ്ങള്ക്ക് മുന്നില് ഞാൻ പകച്ചു!! പണ്ടാരം അടങ്ങി ...

' ചായ കുടി അതിക്രമം എന്ന് അടിയാൻ അറിഞ്ഞില്ല  ഭവാൻ.. '

അര മണിക്കൂർ പ്രജകൾ ' ഓഞ്ഞു തേഞ്ഞു ' നിക്കെണ്ടവർ ആണെന്നും , രാജാവിൽ മാത്രമുള്ള അധികാരങ്ങളെ പറ്റിയും , വന്നേക്കാവുന്ന ഭീകര ആക്രമണത്തെ പറ്റിയും , അടുത്ത് തന്നെ റിട്ടയർ ആയേക്കാവുന്ന നാക്കിൽ നിന്നും കൽപ്പനകൾ ഒഴുകി.

'അവസാനത്തെ ചായ' കുടിക്കാനുള്ള ഔദാര്യം മേടിച്ചു തിരിഞ്ഞു നടക്കുമ്പോൾ ഓർത്തു - "ചില നാക്കുകൾ മിത വാദങ്ങളെ തീവ്രം ആകും "

- സമോവറിലെ ചായ വെള്ളം തിളച്ചു തുടങ്ങി ഇരിക്കുന്നു ....