Friday, February 27, 2009

അള്ളാ ഉമ്മാ തംബോല !!!!!!!!

അങ്ങനെ എഞ്ചിനീയറിങ് അവസാന വര്‍ഷം പ്രൊജക്റ്റ്‌ ചെയ്യാന്‍ ഞങ്ങള്‍ എല്ലാരും ഏറണാകുളം പോകാന്‍ തീരുമാനിച്ചു ..

പ്രൊജക്റ്റ്‌ ചെയ്യ്തത് ഇന്നും എന്താന്നെന്നു എനിക്കോ ജെഷിക്കോ ഓര്‍മയില്ല, കാരണം അമേരിക്കയിലെ ഏതോ സായിപ്പു പയ്യന്‍ ഇന്‍റര്‍നെറ്റില്‍ പബ്ലിഷ് ചെയ്ത എന്തോ ഒരു ക്ണാപ്പ് സാധനം ആണ് ഞങ്ങള്‍ വിജയകരമായി പൊക്കിയത് ( അവസാനം ഏതോ ഒരു സാമ ദ്രോഹി ഈ സംഭവം സാറിനോട് പറയുകയും അയാള്‍ ഞങ്ങളെ പൊളിച്ചു അടുക്കുകയും ചെയ്തു ..

അന്നൊരു ശനി ആഴ്ച.ഞങ്ങള്‍ എല്ലാം റൂമില്‍ ഇരുന്നു ചുമ്മാ കത്തി വെക്കുകയാ .ആകെ അന്ന് നരിക്ക് മാത്രമേ മൊബൈല്‍ ഫോണ്‍ ഉള്ളൂ (കാലം 2005).കോഴിയാണ് പറഞ്ഞത് " നരീ നിന്‍റെ ബാലന്‍സ് ഒരു പാട് ഉണ്ടല്ലോ വല്ല പെണ്പിള്ളരേം വിളിക്കെടാ എയര്‍ടെല്‍ ടൂ എയര്‍ടെല്‍ ഫ്രീയും അല്ലേ ?".
നരിയെ പെണ്ണിന്റെ അച്ഛന്‍ എന്ന് പറഞ്ഞു പിള്ളേര്‍ 1 രൂപ കോയിന്‍ ഇട്ടു വിളിച്ചു പേടിപ്പിക്കുകയും പെടുപ്പിക്കുകയും ചെയ്ത ശേഷം അവന്‍ കൊന്നാലും പെണ്ണിനെ വിളിക്കാന്‍ ഫോണ്‍ തരില്ല..
അപ്പോഴാണ് ജൌസി യുടെ കസിന്‍ ഷമാസിനെ (നമ്മുടെ താരം ) വിളിക്കാനുള്ള ഐഡിയ പക്രു പറഞ്ഞത്.

: 9846........8 " ഇസ് ദിസ് മിസ്റ്റര്‍ ഷമാസ് സ്പീകിംഗ്‌ ?? "

അങ്ങേ തലക്കല്‍ പന്തം കണ്ട പെരുച്ചാഴി കോഴി കാലു തൊണ്ടയില്‍ കുടുങ്ങിയത് പോലെ ഒരു മറുപടി "അ...ആ ...അതെ ....ഇത് ഞമ്മളാണ് ... "

"ഓക്കേ മിസ്റ്റര്‍ ഷമാസ് വി ആര്‍ കാല്ലിംഗ് ഫ്രം മലയാള മനോരമ, യു ആര്‍ ഔവ്വര്‍ ലക്കി വിന്നര്‍ ഓഫ് ദ ഡേ..................".മുഴുമിപ്പിച്ചില്ല ആ ശബ്ദം വീണ്ടും ....

"ഇങ്ങള്‍ മലയാളത്തില്‍ ഒന്ന് പറഞ്ഞാല് ...ഞമ്മക്ക്‌ ഇങ്ങളെ ഇംഗ്ലീഷ് നോ നോ...."

അപ്പൊ സംഗതി എല്ക്കുനുണ്ട്‌..ഞാന്‍ ലൌഡ് സ്പീക്കര്‍ ഓണാക്കി ...
" അതായതു താങ്കള്‍ മനോരമയുടെ തംബോലയില്‍ നിന്നും ഒരു ഗിഫ്റ്റ് നേടിയിരിക്കുന്നു .രണ്ടു പവന്‍ ഗോള്‍ഡ് ചെയിന്‍ ."

അള്ളാ ..ഉമ്മാ ഞമ്മക്ക്‌ സമ്മാനം ..സമ്മാനം

ഹലോ സര്‍ പ്ലീസ് ഡോണ്ട് ബി എക്സിട്ടെദ് ..നിങ്ങള്‍ ഞങ്ങളുടെ താണയ്കുള്ള ഓഫീസില്‍ എത്രയും പെട്ടെന്ന് വരണം.
"ഇതാ ഞമ്മള്‍ 5 മിനിറ്റ് കൊണ്ട് എത്താം "


ഹലോ ഹലോ സര്‍ ബട്ട് ഞങ്ങള്‍ക്ക് പ്രൂഫ് വേണമല്ലോ ..താങ്കള്‍ ആന്നു ഷമാസ് എന്നതിന് ...താങ്കളുടെ agent ഇന്‍റെ കയ്യില്‍ നിന്നും ഒരു സാക്ഷ്യ പത്രം ,പിന്നെ sslc ബുക്കിന്റെ ഫോട്ടോ സ്ടാറ്റ്..ഇത് രണ്ടും മസ്റ്റ് ആണ് ...

ഫോണ്‍ കട്ട് ചെയ്തു ...രണ്ടു മിനിട്ടായില്ല തിരിച്ചു കാള്‍!!!

അതെ ശബ്ദം .." agent ഓയന്‍ ഈടില്ല ..ഏടയോ പോയിട്ട ഉള്ളേ....പിന്നെ sslc സെര്തിപികറ്റ് അതില്ല എന്താ ഇപ്പൊ ചെയ്യാ.. "

ഓക്കേ റേഷന്‍ കാര്‍ഡ് വില്‍ ബി ഫൈന്‍..പക്ഷെ താങ്കള്‍ പേപ്പര്‍ വാങ്ങാരുണ്ടെന്ന് എന്താ തെളിവ് സൊ ഡൂ വ്ണ്‍് തിംഗ് ഒരു മാസത്തെ പേപ്പര്‍ മുഴുവന്‍ അടുക്കി എടുത്തു കൊണ്ട് വരണം. .

വീണ്ടും അഞ്ചു മിനിറ്റ് ആയില്ല കാള്‍ വന്നു "സണ്‍‌ഡേ സപ്പ്ലിമെന്റ്റ് ഒരു ഷീട്ടില്ല ..ബാക്കി എല്ലും ഇണ്ട്....."
"എല്ലാം താങ്കളുടെ വീട്ടിലെ പേപ്പര്‍ തന്നെ ആയിരിക്കണം ഇല്ലേല്‍ താങ്കള്‍ അയോഗ്യനാകും ..സൊ എല്ലാ പേപ്പര്‍ഇലും നിങ്ങളുടെ ഒപ്പ് ഇടണം അതാണ് നിയമം ".

( പഹയന്‍ ഒപ്പിട്ടു ഒപ്പിട്ടു പണ്ടാരമടങ്ങി കാണും ).

അങ്ങനെ നമ്മുടെ കഥാ നായകന്‍ പേപ്പര്‍ ഷീറ്റ് മടക്കി അടുക്കി വച്ചത് 10-30 എണ്ണം ,റേഷന്‍ കാര്‍ഡ്‌ ഫോട്ടോ കോപ്പി 2 എണ്ണം, ഉപ്പ്‌ പാകത്തിന് , എണ്ണ( ബൈക്കിനു ) ആവശ്യത്തിലധികം ...ഇത്യാദി സാധനങ്ങളുമായി പുറപ്പെട്ടു...

ഇനി വായനക്കാരുടെ സൌകര്യാര്‍ത്ഥം ഇഷ്ടമുള്ള ക്ലൈമാക്സ് തിരഞ്ഞെടുത്തു വായിക്കാം .

:ക്ലൈമാക്സ് ഒന്ന് :ഇങ്ങനെ ഹനുമാന്‍റെ ലങ്കാ ദഹനം സ്റ്റൈലില്‍ പോയ 'ടിയാനെ' ജീവനക്കാര്‍ തലോടി വിട്ടു .........

ക്ലൈമാക്സ് രണ്ട്: ആ പാവം "സമ്മാന ജേതാവിന് "പത്രം ഓഫീസില്‍ പോകുന്ന വഴിയില്‍ വീണ്ടും ഒരു ഫോണ്‍ കാള്‍ കിട്ടുകയും ചില ടെക്നിക്കല്‍ റീസണ്‍ കാരണം വിജയിയുടെ അഡ്രസ്സ് മാറി പോയതാണെന്നും വിവരം കിട്ടി ( ബാക്ക് ഗ്രൌണ്ട് മ്യൂസിക് ശോകം ...കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടി...........) .

ഇതിലെ കഥാപാത്രം തികച്ചും സാങ്കല്‍പികം ആണോ ??????ഷമാസ് പറയട്ടെ

Wednesday, February 18, 2009

തീവ്രനുരാഗം (സിക്രെറ്റ് ആരോടും പറയരുത് ...) ...

-----അറിയിപ്പ് :
-------ഈ കഥ പകുതിക്ക് നിര്‍ത്തരുത് ..വയിക്കുന്ണേല്‍ മുഴുവന്‍ വായിക്കണം..വായനക്കാരുടെ ചിന്തയുമായി എനിക്കോ കഥാപാത്രത്തിനോ യാതൊരു ബന്ധവുമില്ല...-------


അന്ന് കോളേജില്‍ നിന്നും നേരത്തേ ഇറങ്ങി ...
കുന്നിറക്കത്തിലുള്ള ആ വളവില്‍ വെച്ചു മഴ കനത്തു പെയ്യാന്‍ തുടങ്ങി, രണ്ടു ആഴ്ച ആയി ഇടാന്‍ തുടങ്ങിയ ജീന്‍സ് വ്ര്‍ത്തി ആകും പക്ഷെ സി ഡി നനഞ്ഞാല്‍ കടക്കാരന്‍ തെറി അഭിഷേകം ചെയ്യും .
അപ്പോഴാണ് ആ പഴയ കെട്ടിടം കണ്ടത്, ആ കാട്ടു പ്രദേശത്ത് ആകെ ആ ഒരെണ്ണം മാത്രമെ ഉള്ളോ മഴയത്ത് രക്ഷക്ക് .

ഷര്‍ട്ട്‌ അഴിച്ചു പിഴിഞ്ഞ് തല തുവര്തുമ്പോ ഒരു ശബ്ദം കേട്ടു അവള്‍ ?..ആദ്യമായാണ് കാണുന്നത്.

ചെറുതായി കിതക്കുന്നുണ്ടായിരുന്നു, എന്നെ കണ്ടപ്പോള്‍ കയറണോ വേണ്ടയോ എന്ന് ശങ്കിച്ചു, പിന്നെ പുറത്തു വരാന്തയില്‍ ഒതുങ്ങി നിന്നു. ഞാന്‍ മെല്ലെ സ്വഭാവം കാണിക്കാന്‍ തുടങ്ങി, ഒളി കണ്ണിട്ടു നോക്കി .അവളുടെ കഴുത്തിലെ മാല കിതപ്പ് കൊണ്ടു മെല്ലെ മുകളിലേക്കും താഴേക്കും ഉയരുകയം താഴുകയും ചെയ്യുനുണ്ടായിരുന്നു...നല്ല വടിവൊത്ത ശരീരം..മുടിയൊക്കെ നന്നായി ഷാമ്പൂ ചെയ്തിട്ടുണ്ട്....

എന്റെ നോട്ടം കണ്ടിട്ടോ എന്തോ അവള്‍ കുറച്ചു കൂടി മറഞ്ഞു നിന്നു.

ഛെ വേണ്ടായിരുന്നു ..
മഴ നില്ക്കാന്‍ തുടങ്ങി.അവള്‍ പോകുമ്പോ ഒന്നു തിരിഞ്ഞു നോക്കി...
പിന്നെ അവളെ കാണുന്നത് അവളുടെ വീടിന്റെ മുറ്റത്ത്‌ വച്ചായിരുന്നു, ഞാന്‍ കോളേജ് ഡേ പിരിവിന് ഇറങ്ങിയതായിരുന്നു. ഞങ്ങളെ കണ്ടതും ഓടി അകത്തേക്ക് പോയി.അമ്മച്ചി 200 ബഗ്സ് ഡോനെസ്റഷന്‍ തന്നു.
കോളേജ് ഡേയുടെ അന്ന്, വൈക്കിട്ടത്തേക്ക് പിരിവു കാശിനു (മുക്കിയ) സ്മാള്‍ അടിക്കാന്‍ വേണ്ടി സോഡാ വാങ്ങാന്‍ ജോണിയുടെ ഐസ് ക്രീം കടയില്‍ പോയപ്പോ അവള്‍ ..അതെ അവള്‍ അവിടെ ..ചുമ്മാ ഒരു ഐസ് ക്രീം ഓഫര്‍ ചെയ്തു അവള്‍ അത് കഴിച്ചു !!!..
പിന്നെ പല സ്ഥലത്തു വെച്ചും ഞങ്ങള്‍ കണ്ടു മുട്ടി ..വീണ്ടും ആ വിജനമായ കെട്ടിടത്തില്‍ പല തവണ ..പുഴയോരത്ത് ..ബീച്ചില്‍ ..

അങ്ങനെ ഒരു വൈകുന്നേരം എന്റെ മടിയില്‍ തല വെച്ചു കിടക്കുമ്പോ ഞാന്‍ ശ്രദ്ധിച്ചു അവളുടെ ലോക്കേറ്റ് ലൂസ് ആയിരിക്കുന്നു..ഞാന്‍ ചുണ്ട് അവളുടെ കഴുത്തിനോട്‌ അടുപ്പിച്ചു ...............ലോക്കറ്റില്‍ പതിയെ കടിച്ചു .അവള്‍ ചെറുതായി ഞരങ്ങി ........ ശോ ഇതെങ്ങാനും അവളുടെ വീടുകാര്‍ അറിഞ്ഞാല്‍ ....ഞാന്‍ അവളുടെ മുതുകില്‍ തലോടി കൊണ്ടിരുന്നു .....നേരം ഇരുളാന്‍ തുടങ്ങി ..ഞാന്‍ മെല്ലെ അവളെ രണ്ടു കയ്യും കൊണ്ടു കെട്ടി പിടിച്ചു ...


എന്നിട്ട്........?????????????????????????


എന്നിട്ടെന്താ ആ പട്ടികുട്ടിയെ അതെന്നെ ആ പട്ടി കുട്ടിയെ അതിന്റെ വീട്ടില്‍ കൊണ്ടു ചെന്നു ആക്കി അല്ല പിന്നേ ....
എന്തോ വിചാരിച്ചൂ :) :P :P :) :) :) :) :D ...

Saturday, February 14, 2009

തമിഴ് കല്യാണം റൊമ്പ പ്രമാദം !!!

ഞായര്‍ ആഴ്ചയാണ് ശിവയുടെ അനിയന്‍റെ കല്യാണം...ചെന്നൈയില്‍ വന്നിട്റെന്നു മാത്രമല്ല ജീവിതത്തില്‍ ആദ്യമായാണു ഒരു തമിള്‍ കല്യാണത്തിന് പോകാന്‍ പോകുന്നത്, അതും ചെന്നയില്‍ നിന്നും ഒരു 3-4 മണിക്കൂര്‍ ട്രെയിന്‍ യാത്ര വേണം ശിവയുടെ നാട്ടില്‍ എത്താന്‍.

സാഗറും വലിയ സന്തോഷത്തിലാണ്, നമ്മള്‍ ( മുകേഷ്, വംശി, ദേവരാജ്,ലുട്ടന്‍ ,സാഗര്‍ പിന്നെ ഞാനും ) ശനിയാഴ്ച വൈക്കിട്ട് 3-4 മണി ആകുമ്പോഴേക്കും വൃധാച്ചലം(അതാണ് സ്ഥലത്തിന്തെ പേരു) ത്തില്‍ എത്തി.

ഞങ്ങള്‍ ട്രെയിന്‍ ഇറങ്ങുമ്പോഴേക്കും ശിവയും ഫ്രണ്ട്സും ഞങ്ങളെ കൂട്ടാന്‍ സ്റ്റേഷനില്‍ കാത്തു നില്‍ക്കുനുണ്ടായിരുന്നു..

നല്ല പച്ചപ്പ്‌ വിരിച്ച സ്ഥലം അധികം ബഹളം ഒന്നും ഇല്ല.ഞങ്ങള്‍ ആ നാട്ടില്‍ ഇറങ്ങിയ സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ നല്ല മഴ അല്പനേരത്തേക്ക് പെയ്തു
.

ഊണ് കഴിക്കാന്‍ എല്ലാരും കൂടെ സ്റ്റേഷന് അടുത്തുള്ള ഹോട്ടലില്‍ കയറി, സാധാരണ തീറ്റ രാപ്പയിയുടെ എതിരാളിയെ പോലെ ഫുഡ് തട്ടുന്ന സാഗരിന്നു എന്തോ ഒരു പ്രസരിപ്പില്ല!!??
" ഡാ സാഗര്‍ നീ എന്താ കാര്യമായി ഒന്നും കഴിക്കാതെ..ഇന്നലെ തമ്പുരാനില്‍ നിന്നും ചിക്കന്‍ അടിച്ച് പണി കിട്ട്യോ?"

" റിജൂ ഇപ്പൊ ഈ കണ്ട വെജിട്ടെര്യന്‍ ദോശയും ഇടലിയും ഒക്കെ വാരി വലിച്ചു തിന്നാല്‍ രാത്രി രെസിപ്റേനു കാര്യമായൊന്നും കഴിക്കാന്‍ പറ്റൂല...അതല്ലേ ദേവരാജ്ഉം ഒന്നും കഴിക്കാത്തത്..maaaan.... വി ഹാവ് ടൂ use കോമണ്‍ സെന്‍സ് ...."

( ഞാന്‍ ഈ എഴുതുന്ന സമയം സാഗര്‍ എനിക്ക് ഹോര്‍ലിക്ക്സ് ഉണ്ടാക്കി കൊണ്ടു തന്നു പാവം അവനെ പറ്റി ആണ് എന്നറിഞ്ഞാല്‍ ഉറപ്പായും ഹോര്‍ലിക്ക്സിന്തേ കൂടെ വല്ല വിമും കൂടെ കലക്കി തരും അവന്‍).

കാര്യം ശരിയാ ശിവയും അനിയനും സോഫ്റ്റ്‌വെയര്‍ എന്ജിനീര്സ് ആണ് തീര്‍ച്ചയായും കിടിലന്‍ പാര്ട്ടി ആയിരിക്കും..ഹൊ ചെട്ടിനാട് ചിക്കേനെ പറ്റി കേട്ടിട്ടേ ഉള്ളൂ.. "ഹൊ! ദിഫ്ഫെരെന്റ്റ് വര്യ്തീസ് ഓഫ് ചിക്കന്‍ അതും തമിള്‍ സ്റ്റൈലില്‍..(ഓസിനു !!!)."ഞാനും ഓര്‍ഡര്‍ ചെയ്ത പൊറോട്ട രദ്ധ് ആക്കി .."അല്ലേലും പൊറോട്ട ശരീരത്തിന് നല്ലതല്ല..."

സമയം വൈകിട്ട് 7 മണി:
കല്യാണ മണ്ഡപത്തിനടുത്തുള്ള ഹോട്ടല്‍ മുറി:
വയര്‍ ചെറുതായി വിശക്കുന്നു, എല്ലാരും കുളിച്ചു ലൂസ് പാന്റ്സും ഷൂസും ഒക്കെ ഇട്ടു കുട്ടപ്പനായി മണ്ഡപത്തിലേക്ക് ....
"വാന്ഗോ സാപിടലാം " ഒരു അണ്ണാച്ചി വന്നു ക്ഷണിച്ചു, എല്ലാരുടെ കണ്ണും ഒരു നിമിഷട്ടെക്ക് തിളങ്ങി, നോ നോ.... നമ്മള്‍ സോഫ്റ്റ്‌വെയര്‍ എന്ജിനെര്സ് ആണ് ഇച്ചിരി ഗമ കാണിച്ചില്ലേല്‍ കുറച്ചിലല്ലേ "ഇല്ലൈ അന്നൈ കൊഞ്ചം നേരം കൂടി കളിയട്ടും " അറിയാവുന്ന തമിളില്‍ തട്ടി..അണ്ണാച്ചി എന്തോ പറഞ്ഞു "കരിം തമിഴ്" ആയതു കൊണ്ടു മനസിലായില്ല തെറി ആയിരിക്കില്ല ഒന്നുമില്ലേലും നമ്മള്‍ ഗസ്റ്റ് അല്ലെ?

സമയം 9....9 -10....9 -17..."ഈശ്വരാ ആരും വന്നു വിളിക്കുനില്ലലോ" ലുട്ടന്‍ ഒക്കെ വിശന്നു തളര്‍ന്നു കസേരയില്‍ ഉറങ്ങാന്‍ തുടങ്ങി .വംശി കുഞ്ഞി പിള്ളേരെ പോലെ നഖം കടിച്ചു തിന്നുകയാ..പാവം...

ഭാഗ്യത്തിന് അപ്പോള്‍ ശിവയുടെ ഫ്രണ്ട് വന്നു "ഹാഡ് ഫുഡ്?" മെല്ലെ ഒരു വളിച്ച ചിരി പാസാക്കി .." പ്ലീസ് കം " അയാള്‍ ഞങ്ങളെ ആദ്ടിതോരിയത്തിനു മുകളിലുള്ള തീന്‍ മേസയ്ക്കരികിലേക്ക് നയിച്ചു...

കുഞ്ഞി പിള്ളേര്‍സ് ട്രൌസര്‍ ഇട്ടതും ഇടാത്തതും ഒക്കെ ഫുഡ് അടിച്ച് കഴിഞ്ഞു ചുമ്മാ അവ്ടുന്നു കളിക്കുന്നുണ്ട് ...

"പ്ലീസ് ഹാവ് യൌര്‍ സീറ്റ് " പറയേണ്ട താമസം ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്ക തോരന്‍ കണ്ട പോലെ എല്ലാം ചാടി കയറി ഇരുന്നു അല്ല പിന്നെ,വിശന്നു കണ്ണിന്‍റെ ഫ്യൂസ് പോകാനായി ഇനി മാന്നെര്സ് ഒന്നും നോക്കിയിട്ട് കാര്യമില്ല..

ഇല വന്നു...പിന്നാലെ ഓരോ മൈസൂര്‍ പാക്കും .."ഛെ ആദ്യം തന്നെ മധുരം കഴിച്ചാ എങ്ങനെയാ ബിരിയാണി തിന്നാന്‍ പറ്റുക..ചിക്കെന്തെ കൂടെ ഇതു വേണ്ട " സാഗര്‍ അതെടുത്ത് വംസിയുടെ ഇലയില്‍ വച്ചു...

ഹാവൂ അണ്ണന്‍മാര്‍ ബാസിണില്‍് എന്തോ "മെറ്റീരിയല്‍",വി മീന്‍ ചിക്കന്‍ ഐറ്റംസ് കൊണ്ടു വരുന്നുണ്ട്.
അടുത്ത് എത്തുംതോറും ചിക്കെന്നു കളര്‍ കുറഞ്ഞത് പോലെ...അയാള്‍ എല്ലാരുടെ ഇലയിലും 2 പീസ് വീതം വെച്ചു .."കടവുളേ ഇതു മേധു വടൈ താന്‍ !!" അന്നൈ ഇന്ത ഉളുന്നു വടൈ വേണ്ടാ "സാഗറിന്റെ ഇലയില്‍ നിന്നും അണ്ണാച്ചി അത് എടുത്തു കൊണ്ടു പോയി..
"അന്നന്മാര്ര്‍ക്ക് കരാര്‍ കൊടുത്തതായിരിക്കും ആദ്യമേ ഇതൊക്കെ കൊടുത്താല്‍ പിന്നെ ആരും ചിക്കന്‍ പീസ് അധികം കഴികില്ലലോ ..നമ്മള്‍ മലയാളീസിന്തേ അടുത്ത അവരുടെ കളി വിടമാട്ടീന്‍ ", ആ ഒരു ഭാവം അവന്‍റെ മുഖത്ത് അപ്പോയും ഉണ്ടായിരുന്നു .
അങ്ങനെ കുറച്ചു കഴിഞ്ഞപ്പോ ഇഡലി,ചെറിയ രണ്ടു പൂരി, ആനിഒന് ഊത്തപ്പം,....ഓരോന്നായി വരാന്‍ തുടങ്ങി..

ഇഡലി തീരെ ഇഷ്ടം അല്ലാത്ത ഞാന്‍ അണ്ണന്‍ വച്ചത് കളയണ്ട എന്ന് വച്ചു എങ്ങനെയോ തിന്നു " ഡു യു വാണ്ട് മോര്‍ ?" ഈശ്വരാ ഫ്രണ്ട് ആണ് അയാളോട് നമ്മളെ ഒക്കെ ശരിക്ക് നോക്കാന്‍ ശിവ എല്പിച്ചതാണ്.ഞാന്‍ എന്തെങ്കിലും പറയുന്നതിന് മുന്‍പേ പുള്ളി തന്നെ പോയി ഇഡലി പാത്രം അടുകളയില്‍ നിന്നും കൊണ്ടു വന്നു.എന്‍റെ ഇലയില്‍ 2 ഇഡലി അതിന് മുകളില്‍ അയാള്‍ സാംബാര്‍ ഒഴിച്ചു .ഹല്‍വയും മത്തി കറിയും പോലെയാ എനിക്ക് ഇടലിയും സാമ്പാറും, വീണ്ടും കൊല ചതി അതിന്‍റെ മീതെ അയാള്‍ തക്കാളിയുടെ ഒരു ചാറും ഒഴിച്ചു.

കുറച്ചു കൂടെ കഴിഞ്ഞാല്‍ അയാള്‍ അതിന് മുകളില്‍ തൈര് അഭിഷേകം നടത്തും എന്ന് എനിക്കുറപ്പായി, ഹൈദരാബാദില്‍ ആസ്ത്മാ രോഗികള്‍ മീന്‍ വിഴുങ്ങുന്ന പോലെ ഞാന്‍ തൊള്ള തുറന്നു അത് അകത്താക്കി..

വീണ്ടും ഇലയില്‍ 1 ഇഡലി...

"ഇവന്‍ എന്നേം കൊണ്ടേ പോകൂ ..."


സാഗറിന്റെ ഇല ഇപ്പോഴും കന്യകയെ പോലെ ആരെയോ പ്രതീക്ഷിച്ചു ഇരിക്കുനുന്ണ്ട്.

സമയം രാത്രി:
2 -3 മണി ആയിക്കാണും...


ഹോട്ടല്‍ റൂമില്‍ ബെഡ് നിലത്തു ഇട്ടായിരുന്നു ഞങ്ങള്‍ എല്ലാം കിടന്നത് ,ഞാന്‍ മൂത്രം ഒഴിക്കാന്‍ എഴുന്നേറ്റു ...ഈശ്വരാ സാഗര്‍ ഒരു കൈ കൊണ്ടു വയര്‍ അമര്‍ത്തി പിടിച്ചു തിരിഞ്ഞു കിടക്കുകയാണ്. അടുത്ത് വച്ച കുടത്തിലെ വെള്ളം ഏതാണ്ട് മുഴുവനും കാലി ആയിരിക്കുന്നു...ഈ തണുപ്പത്ത് പോത്ത്‌ പോലും വെള്ളം കുടിക്കാത്ത സമയം ആരായിരിക്കും അത് തീര്‍ത്തിരിക്കുക...

.......വമ്സിയോ ദേവരാജോ ആരോ ഉറക്കത്തില്‍ ഏമ്പക്കം വിടുന്നുണ്ടായിരുന്നു ........